മകൾക്ക് മരുന്ന് വാങ്ങാൻ പോയ പിതാവും മകളും അപകടത്തിൽപ്പെട്ടു ; അപകടം കാർ കനാലിൽ മറിഞ്ഞ്

കോട്ടയം : മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പോവുകയായിരുന്ന പിതാവും മകളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വെള്ളമില്ലാത്ത കനാലില്‍ വീണു അപകടം. പിതാവും മകളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കടുത്തുരുത്തി അരുണാശ്ശേരി ഭാഗത്ത് ബുധനാഴ്ച വൈകൂന്നേരം 4.30 ഓടെയാണ് അപകടം. അരുണാശ്ശേരി താന്നിനില്‍ക്കുംതടത്തില്‍ സന്തോഷ് (50), മകള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥി അല്‍ഫോന്‍സാ എന്നിവരാണ് അപകടത്തില്‍പെട്ടത്. പനി ബാധിച്ച മകളുമായി മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് വീഴുകയായിരുന്നു.

Advertisements

Hot Topics

Related Articles