ചർമ്മം മുതൽ ശ്വാസം വരെ; കൊളസ്ട്രോള്‍ കൂടിയതിന്റെ സൂചനകൾ അറിയാം

ഹെൽത്ത് ഡെസ്ക്:കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമായ കൊഴുപ്പാണ്. എന്നാൽ “ചീത്ത കൊളസ്ട്രോള്‍” (LDL) ഉയർന്നാൽ രക്തധമനികളില്‍ തടസം ഉണ്ടാക്കി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തും. ഇത് ഹൃദയാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.ഉയർന്ന കൊളസ്ട്രോള്‍ ശരീരത്തിൽ ചില സൂചനകളിലൂടെ തിരിച്ചറിയാൻ സാധിക്കും.ചർമ്മത്തിന് താഴെ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിനെ തുടർന്ന് കണ്‍പോളകളില്‍ മഞ്ഞനിറമുള്ള മുഴകള്‍ രൂപപ്പെടാം.

Advertisements

ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നത് കൊളസ്ട്രോള്‍ കൂടിയതിന്റെ ലക്ഷണമായിരിക്കാം.നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കാലുകളിൽ വേദനയോ മരവിപ്പോ അനുഭവപ്പെടുന്നത് രക്തധമനികളിലെ ബ്ലോക്കിനെ സൂചിപ്പിക്കാം. ചൂടുള്ള കാലാവസ്ഥയിലും കൈകാലുകൾ തണുപ്പുക, ഇടയ്ക്കിടെ തലക്കറക്കം, ചെറിയ ജോലികൾ ചെയ്യുമ്പോഴും ശ്വാസം കിട്ടാതെ വരിക, നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുക തുടങ്ങിയവയും ഉയർന്ന കൊളസ്ട്രോളിന്റെ സൂചനകളായിരിക്കാം.ഈ ലക്ഷണങ്ങൾ കാണുന്നവർ സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ ഡോക്ടറുടെ ഉപദേശം തേടണം. പരിശോധനകൾക്ക് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാവൂ.

Hot Topics

Related Articles