20 കോച്ചുകളുള്ള തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത്; സർവീസ് ആരംഭിച്ചു

തിരുവനന്തപുരം: 20 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തില്‍ സർവീസ് ആരംഭിച്ചു. ഇന്നാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. അധികമായി നാല് കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്. ഇതോടെ 312 അധികം സീറ്റുകള്‍ യാത്രക്കാർക്ക് ലഭിക്കും. സീറ്റുകള്‍ കുറവാണെന്ന പരാതി പരിഹരിക്കാൻ പുതിയ വന്ദേഭാരതിലൂടെ സാധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തല്‍.

Advertisements

20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. നേരത്തെ ഓടിയിരുന്ന 16 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമായിരിക്കും പുതിയ ട്രെയിൻ ഓടിക്കുക. കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തുതന്നെ മികച്ച ഒക്യുപെൻസിയില്‍ ഓടുന്നത് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.