ചിങ്ങവനം: സാമൂഹ്യ സേവന രംഗത്ത് ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ സേവനം മഹത്തരമാണെന്ന് ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ്. ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ 24-ാമത് ഇൻസ്റ്റലേഷൻ സെറിമണിയും, സാമൂഹ്യ സേവന പദ്ധതി കളുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കകയായിരുന്നു വിനു ജോബ്. ക്ലബ്ബ് പ്രസിഡൻ്റ് ജി കണ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോട്ടറി ഡിസ്ട്രിക്റ്റ് സെക്രട്ടറി . വി. വർഗ്ഗീസ്, റിട്ട ആർ ഡി ഡി അരുൺ സെബാസ്റ്റ്യൻ, സെക്രട്ടറി കുര്യൻ ഏബ്രഹാം, എ ജി സൈമൺ എംഎം., റോട്ടാറിക്ട് ചെയർമാൻ കണ്ണൻ എസ്. പ്രസാദ്, സജി സ്കറിയ, കൃഷ്ണൻ. ആർ. തുടങ്ങിയവൻ സംസാരിച്ചു. ചടങ്ങിൽ ചിങ്ങവനം റോട്ടറി ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ജി.കണ്ണനെയും സെക്രട്ടറിയായി കുര്യൻ എബ്രഹാമിനെയും തിരഞ്ഞെടുത്തു.
Advertisements


