കൊച്ചി : നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്ന്യാസം സ്വീകരിച്ചു. അഖില സന്യാസം സ്വീകരിച്ച കാര്യം അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭരവയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അവന്തികാ ഭാരതി എന്ന നാമത്തിലാകും ഇനി അഖില അറിയപ്പെടുന്നതെന്നും കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിച്ച് ഭാരതത്തിന്റെ പേരുയര്ത്താനുള്ള ശ്രമങ്ങള്‍ അഖാഡെയ്ക്കൊപ്പം നടത്തുമെന്നും അഭിനവ ബാലാനന്ദഭരവ അറിയിച്ചു. കാവി വേഷത്തിലുള്ള അവന്തികാ ഭാരതിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു.
സലില്‍ ചേട്ടന് എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്ബരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിന്റെ പാരമ്ബര്യം ഉയര്‍ത്തുവാന്‍ രണ്ട് പേര്‍ക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാര്‍ത്ഥിച്ച് കൊണ്ട്,നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം