സ്വർണം-വെള്ളി വാങ്ങുന്നവർക്ക് വിദഗ്ധർ മുന്നറിയിപ്പ് നൽകി: കാത്തിരിക്കുന്നത് ദീർഘകാല ദുരന്തം

മുംബൈ:സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിലെ അടുത്തകാലത്തെ വൻ വർദ്ധനവ് പിന്തുടർന്ന് വാങ്ങിക്കൂട്ടുന്ന നിക്ഷേപകർ ദീർഘകാല ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് എസ്. നരേൻ മുന്നറിയിപ്പ് നൽകി.“ഒരു ആസ്തി വിഭാഗം മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ മാത്രമായി അതിലേക്ക് പണം ഒഴുക്കുന്നത് ശരിയായ നിക്ഷേപ തന്ത്രമല്ല. ഹ്രസ്വകാലത്ത് അത് ലാഭകരമാകാം, പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ അത് തെറ്റിപ്പോകും,” നരേൻ പറഞ്ഞു.സ്വർണ്ണത്തിലും വെള്ളിയിലും ഇടിഎഫുകളോടുള്ള താൽപര്യം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് രണ്ട് വിലപ്പെട്ട ലോഹങ്ങളും ഇക്വിറ്റിക്കെതിരെ കാഴ്ചവെച്ചിട്ടുള്ളത്. എങ്കിലും ഇതാണ് നിക്ഷേപകരെ ആവേശഭരിതരാക്കേണ്ട കാര്യമല്ലെന്ന് നരേൻ അഭിപ്രായപ്പെട്ടു.

Advertisements

‘രണ്ടര വർഷം മുമ്പ് വെള്ളിയിലേക്ക് നിങ്ങൾ തിരിഞ്ഞിരുന്നുവെങ്കിൽ അതു മികച്ച നീക്കമായേനേ. അന്ന് വെള്ളി ഏറ്റവും മോശം നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ വെള്ളിയിലേക്ക് ആകർഷിക്കപ്പെടുന്നു. വെള്ളി ലാഭവിഹിതം തരുന്നുണ്ടോ? ഇല്ല. പലിശ തരുന്നുണ്ടോ? അദ്ദേഹം ചൂണ്ടിക്കാട്ടി.വില വൻതോതിൽ ഉയർന്നിട്ടുള്ള ആസ്തികളിൽ വീണ്ടും നിക്ഷേപിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.“ഇന്ന് സ്വർണം ഓഹരിയെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ആളുകൾ അതിലേക്ക് കൂട്ടത്തോടെ വരുന്നത്. എന്നാൽ ജാഗ്രത പാലിക്കേണ്ടത് അപ്പോഴാണ്. സ്വർണ്ണവും വെള്ളിയും മൾട്ടി-അസ്റ്റ് തന്ത്രത്തിന്റെ ഭാഗമായി മാത്രമേ ഉൾപ്പെടുത്താവൂ. ഒറ്റപ്പെട്ട പന്തയങ്ങളല്ല, വൈവിധ്യമാർന്ന നിക്ഷേപ ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇവയ്ക്ക് പ്രാധാന്യമുള്ളൂ,” അദ്ദേഹം പറഞ്ഞു.നിക്ഷേപത്തിലെ പ്രധാന പ്രശ്നം ഗണിതശാസ്ത്രമല്ലെന്നും, സമീപനത്തിലാണ് തെറ്റുകൾ സാധാരണയായി സംഭവിക്കുന്നതെന്നും നരേൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles