ചങ്ങനാശേരി: അതിജീവിതയെ വശീകരിച്ച് തന്റെ ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുപോയി ഓട്ടോറിക്ഷയിൽ അടക്കം വച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഓട്ടോറിക്ഷയിൽ വച്ചും ഇടപ്പള്ളി കോളനി ഭാഗത്തും പരിസരത്തും വെച്ചുമാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം മാടപ്പളളി ഇടപ്പളളി കോളനി ഭാഗത്ത് കോട്ടപ്പുറത്ത് പ്രബിനെ തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
അതിജീവിതയുടെ മാതാപിതാക്കൾ അറിയാതെ അതിജീവിതയെ വശീകരിച്ച് പ്രതി തന്റെ ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വച്ചും ഇടപ്പള്ളി കോളനി ഭാഗത്തും പരിസരത്തും വെച്ചും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇവരെ പിൻതുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നാണ് അതിജീവിതയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി ലഭിച്ചതിനെ തുടർന്ന് തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം ജെ അരുണിന്റെ നേത്യത്യത്തിലുളള പോലീസ് സംഘം പ്രതിയെ പിൻതുടർന്ന് അറസ്റ്റ് ചെയ്തു. അസി.സബ് ഇൻസ്പെക്ടർ ഷീജാ പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ മണികണ്ഠൻ, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


