പാലാ: പാലാ അരുണാപുരം അഡോറേഷൻ കോൺവെന്റിലെ മോഷണം നടത്തിയ പ്രതി പാലാ പൊലീസിന്റെ പിടിയിൽ. മൂലമറ്റം അറക്കുളം പാമ്പൂരിക്കൽ വീട്ടിൽ അഖിൽ പി രഘുവിനെ (26) യാണ് പാലാ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
Advertisements
പാലാ അരുണാപുരം ഭാഗത്തുള്ള അഡോറേഷൻ കോൺവെന്റിലെ ഓഫീസ് മുറിയിൽ കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 8000 രൂപാ മോഷ്ടിക്കുകയായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രിൻസ് ജോസഫിൻറെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ. കെ, ബിജു ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് കെ.കെ, സിവിൽ പോലീസ് ഓഫീസർമാരായ ഷഹനാസ്, വിനോദ്, ജോജി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയ്ക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.


