ഫോട്ടോ:ഡ്യൂട്ടിക്കിടയിൽ കെ എസ് ആർടിസി ബസ് ഡ്രൈവറെ മർദ്ദിക്കുകയും ട്രിപ്പുമുടക്കാനിടയാക്കുകയുംചെയ്ത വൈക്കം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർടിസിയിലെ സംയുക്ത യൂണിയൻ്റെ ആഭിമുഖ്യത്തിൽ ബസ് സ്റ്റേഷനിൽ പ്രതിഷേധ ധർണയും നടത്തിയപ്പോൾ
Advertisements
വൈക്കം: ഡ്യൂട്ടിക്കിടയിൽ കെ എസ് ആർടിസി ബസ് ഡ്രൈവറെ മർദ്ദിക്കുകയും ട്രിപ്പുമുടക്കാനിടയാക്കുകയുംചെയ്ത വൈക്കം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർടിസിയിലെ സംയുക്ത യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സി ഐ ടി യു യൂണിറ്റ് സെക്രട്ടറി ജയേഷ് അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ ബിനോയ്, അജേഷ് ,ഷാമോൻ,ജയിംസ്, രണദിവേ തുടങ്ങിയവർ പ്രസംഗിച്ചു.


