കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൊച്ചു റോഡ് നമ്പർ വൺ, മാന്നില നമ്പർ വൺ
എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെയും, രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ എസ് സി കവല ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് ടവർ, അയ്യമ്പാറ കവല, തളനാട് ബസ് സ്റ്റാൻഡ് എന്നി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ച 12 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മംഗളഗിരി, ഐരാറ്റുപ്പാറ, ചാമപ്പാറ, വെള്ളാനി എന്നി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഉച്ച 12 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ, വേലതുശ്ശേരി എന്നി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ, വത്തിക്കാൻ, ഇല്ലിമറ്റം, കല്ലേപ്പുറം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തകിടി ജംഗ്ഷൻ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗംലം, എം ഐ എസ്റ്റേറ്റ് , കാർഡിഫ് ഹോസ്പിറ്റൽ ട്രാൻസ് ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട്, അമൃതാനന്ദമഠം, ചെറുവേലിപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.


