ബംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക് ; വിപ്രോ ക്യാമ്പസ് തുറന്ന് നൽകണമെന്ന് സിദ്ധരാമയ്യ; നടപടി ഇല്ലന്ന് അസിം പ്രേം ജി

ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിപ്രോ കമ്പനിയുടെ ക്യാമ്ബസ് തുറന്നുനല്‍കണമെന്നുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർഥന നിരസിച്ച്‌ കമ്ബനിയുടെ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി.പുറമേനിന്നുള്ള ഗതാഗതത്തിനായി കമ്ബനി ക്യാമ്ബസ് തുറന്നുകൊടുക്കാനാകില്ലെന്ന് അസിം പ്രേംജി വ്യക്തമാക്കി. പ്രത്യേക അഭ്യർഥന നിരസിച്ചെങ്കിലും ഗതാഗത പ്രശ്നങ്ങളില്‍ സംസ്ഥാന സർക്കാരുമായി സഹകരിക്കാനുള്ള വിപ്രോയുടെ പ്രതിബദ്ധത അസിം പ്രേംജി അറിയിച്ചു.

Advertisements

നഗരത്തിലുടനീളം കടുത്ത ഗതാഗതക്കുരുക്കാണ് ബെംഗളൂരു നേരിടുന്നത്. വിപ്രോയുടെ സർജാപ്പുർ ക്യാമ്ബസ് പൊതു ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി തൻ്റെ കത്തില്‍ ചോദിച്ചിരുന്നു. ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് നേരിടുന്നതില്‍ കോർപ്പറേറ്റ് പിന്തുണ തേടിയുള്ള സിദ്ധരാമയ്യയുടെ അഭ്യർത്ഥനയെ അസിം പ്രേംജി അഭിനന്ദിക്കുകയും വിഷയത്തിൻ്റെ ഗൗരവം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, സർജാപ്പുരിലെ ക്യാമ്ബസ് പ്രത്യേക സാമ്ബത്തികമേഖല (SEZ) ആണെന്നും ആഗോള സേവന പ്രതിബദ്ധത കാരണം കർശനമായ പ്രവേശന നിയന്ത്രണ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് നേരിടാൻ ദീർഘകാല പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് ശാസ്ത്രീയമായ പഠനം ആവശ്യമാണെന്ന് പറഞ്ഞ വിപ്രോ ചെയർമാൻ ഔട്ടർ റിങ് റോഡ് ഒരു പ്രധാന കയറ്റുമതി കേന്ദ്രീകൃത ഇടനാഴിയായതിനാല്‍ ഭാഗികമായ പരിഹാരത്തേക്കാള്‍ സമഗ്രമായ ഒരു സമീപനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ പ്രതിനിധികളുമായി ചർച്ചകള്‍ ഏകോപിപ്പിക്കുന്നതിനായി കമ്ബനിയുടെ മുതിർന്ന പ്രതിനിധിയായ രേഷ്മി ശങ്കറിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.

Hot Topics

Related Articles