കൊല്ലത്ത് ഫുട്ബോൾ കളിക്കാൻ പോകുന്നതിനിടയിൽ ഓട്ടോ പാഞ്ഞുകയറി പതിനൊന്നുകാരന് ദാരുണാന്ത്യം

കൊല്ലം: ഫുട്ബോൾ കളിക്കാനായി പോകുന്നതിനിടെ പതിനൊന്നുകാരന് റോഡപകടത്തിൽ ദാരുണാന്ത്യം. കൊല്ലം പോർട്ട് റോഡിൽ അമിതവേഗത്തിൽ എത്തിയ മീൻവണ്ടി ഇടിച്ചുതെറിപ്പിച്ചതിനുശേഷം ശരീരത്തിലൂടെ കയറിയിറങ്ങിയതാണ് അപകടകാരണം.മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്‌സ് – തസ്‌സ് ദമ്പതിമാരുടെ മകൻ രോഹിത് (11) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കാൻ പോകുന്നതിനിടെ പോർട്ട് ഡിവൈഡർ കടന്ന് നടന്നുപോകവെയാണ് വണ്ടി ഇടിച്ചത്.പോർട്ടിന് മുന്നിൽ മീൻകച്ചവടക്കാരുടെ തിരക്കിനിടെയാണ് സംഭവം നടന്നത്. തങ്കശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മീൻവണ്ടി പെട്ടെന്ന് വേഗം കൂട്ടിയതായി നാട്ടുകാർ പറഞ്ഞു. അപകടത്തെത്തുടർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ വാഹനം നിർത്താതെ പോയെങ്കിലും, ജോനകപ്പുറത്ത് നാട്ടുകാർ പിന്തുടർന്ന് തടഞ്ഞ് ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Advertisements

Hot Topics

Related Articles