ഉഡുപ്പി: 33 വയസുള്ള പിടിയാനയായ സുഭദ്രയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഹൈക്കോടതിയിൽ. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെയിലെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവും സുഭദ്രയെ സ്വന്തമാക്കാൻ നിയമപോരാട്ടത്തിനിറങ്ങി.1993 മുതൽ 2015 വരെ സുഭദ്ര ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ രോഗബാധയേറ്റതിനെ തുടർന്ന് അവളെ ശിവമൊഗ്ഗ മൃഗശാലയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കുശേഷം രോഗം ഭേദമായതോടെ 2019ൽ സുഭദ്രയെ ഹിരേക്കൽ മഠം ഏറ്റെടുത്തു.ശേഷം, സുഭദ്രയെ തിരികെ നൽകണമെന്ന് ശ്രീകൃഷ്ണ മഠം ആവശ്യപ്പെട്ടെങ്കിലും ഹിരേക്കൽ മഠം നിരസിക്കുകയായിരുന്നു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുഭദ്രയെ ശ്രീകൃഷ്ണ മഠത്തിന് തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടെങ്കിലും വിശ്വാസികളുടെ പ്രതിഷേധം കാരണം അത് നടപ്പിലാക്കാനായില്ല.ഇതോടെ, സുഭദ്ര പിടിയാനയെ സ്വന്തമാക്കാനുള്ള അവകാശത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ശ്രീകൃഷ്ണ മഠം. നിലവിൽ ഇരുമഠങ്ങളും കോടതിയിൽ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.
സുഭദ്ര പിടിയാനയ്ക്ക് ഉടമസ്ഥാവകാശ തർക്കം; ഹൈക്കോടതിയെ സമീപിച്ച് രണ്ട് മഠങ്ങൾ


