എറണാകുളം: 15 വയസ്സുള്ള വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയനാട് ചീരാൽ സ്വദേശിയായ നൗഷാദ് (30) എറണാകുളം പോലീസ് അറസ്റ്റ് ചെയ്തു.വിവാഹിതനാണ്.പഠനത്തിൽ മിടുക്കിയായ പെൺകുട്ടി ക്ലാസ് പരീക്ഷകളിൽ പിന്നിൽ പോയതോടെയാണ് മാതാപിതാക്കളും അധ്യാപകരും സംശയം പ്രകടിപ്പിച്ചത്.ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്നും ഫോൺ ചെയ്തുകൊണ്ട് കാറിൽ കയറ്റി കൊണ്ടുപോയെന്നും പിന്നീട് ലൈംഗികാതിക്രമം നടത്തിയെന്നും കണ്ടെത്തി.തുടര്‍ന്ന് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ലൈംഗികചാറ്റുകളും, സ്ഥിരമായി വിളിക്കുന്ന കോൾ ലിസ്റ്റും പോലീസ് കണ്ടെത്തിയത്.സ്കൂളിലെ അധ്യാപകരും വീട്ടുകാരും പെൺകുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്‌നമുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നൗഷാദിനെ അറസ്റ്റ് ചെയ്തു.പൊലീസ് അന്വേഷണം തുടരുകയാണ്.
15 വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു:ഊബർ ടാക്സി ഡ്രൈവർ അറസ്റ്റിൽ


