തിരുവല്ല ബാർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് നടത്തി : സബ് ജഡ്ജ് വി. രാജീവ് ഉദ്ഘാടനം ചെയ്തു

തിരുവല്ല : “നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ലക്ഷ്യം” എന്ന മുദ്രാവാക്യം ഉയർത്തി തിരുവല്ല ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരുമല സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് സബ് ജഡ്ജ് രാജീവ്. വി ഉദ്ഘാടനം ചെയ്തു.

Advertisements

മുൻസിഫ് അരവിന്ദ് എസ് ജെ, മജിസ്ട്രേറ്റ് അരുന്ധതി ദിലീപ്, അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ അഡ്വ.ബിജോയ് കുരുവിള, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.സി എൻ പ്രേംകുമാർ, സെക്രട്ടറി അഡ്വ. സിബി ജയിംസ്, ട്രഷറർ അഡ്വ.ഡാനിയൽ കാരിക്കോട്ടിൽ, അഡ്വ.ബിനു വി ഈപ്പൻ, അഡ്വ.വിബിതാ ബാബു, അഡ്വ.ജോസഫ് പി മാത്യു നെല്ലാനിക്കൻ, അഡ്വ. രാജേഷ് നെടുമ്പ്രം, അഡ്വ. ജോർജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ജുഡീഷ്യൽ ഓഫീസേഴ്സ്, മുതിർന്ന അഭിഭാഷകർ, വനിതാ അഭിഭാഷകർ, കോടതി ജീവനക്കാർ, ലീഗൽ സർവീസസ് അതോറിറ്റിയിലെ പാരാ ലീഗൽ വോളണ്ടിയർമാർ അടക്കം നൂറിലധികം പേർ പങ്കെടുത്തു.സബ്ജഡ്ജ് , മുൻസിഫ്, മജിസ്ട്രേറ്റ് എന്നിവർ തിരുവല്ല അസോസിയേഷന്റെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുത്തു.

Hot Topics

Related Articles