മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവം; പദസഞ്ചലനത്തിൽ പങ്കെടുക്കും

കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. അടുത്ത മാസം ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ആർഎസ്എസ് വേഷം ധരിച്ചു പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഭാരവാഹിത്വമൊന്നുമില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. “ഭാരതത്തോട് ചേർന്ന് നിൽക്കാനാണ് ആർഎസ്എസിൽ സജീവമാകുന്നത്. സംഘത്തിന് രാഷ്ട്രീയമില്ല. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ് ആർഎസ്എസ്. ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമാകുകയാണ് ഞാൻ,” ജേക്കബ് തോമസ് പറഞ്ഞു.2021-ൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിൽ തൃശൂരിൽ നടന്ന സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പിന്നീട് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Advertisements

Hot Topics

Related Articles