തിരുവനന്തപുരം: കേരളത്തിൽ കാലവർഷം പിൻവാങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ (01/10/2025 മുതൽ 05/10/2025 വരെ) ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലവിലില്ല. എന്നാൽ, ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുറഞ്ഞ സമയത്ത് ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
01/10/2025 മുതൽ 05/10/2025 വരെ: സൊമാലിയ തീരം അടക്കം ചുറ്റുപാടുള്ള കടൽപ്രദേശങ്ങളിൽ മണിക്കൂറിൽ 45–55 കിലോമീറ്റർ വേഗത്തിൽ, ചിലപ്പോൾ 65 കിലോമീറ്റർ വരെ കാറ്റ് ഉണ്ടാകാൻ സാധ്യത.
01/10/2025: ഗുജറാത്ത് തീരം, വടക്കുകിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം, ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ്, മ്യാന്മർ തീരങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിലുള്ള കാറ്റ്, ചിലപ്പോൾ 60 കിലോമീറ്റർ വരെ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


