കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കുമരകം ഗവ:എച്ച് എസ് എസ് യു പി ഹാളിൽ കുമരകം ചന്ദ്രഭാനു നഗറിൽ മുന്നു ദിവസമായി നടത്തി വന്നിരുന്ന നവരാത്രി മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡൻ്റ്
എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നർത്തകി ആർ എൽ വി ശ്രീലക്ഷ്മി രമണനെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു സമ്മാനദാനം നടത്തി.
യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം
കവിതാ ലാലു
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
പി. ഐ ഏബ്രഹാം
പി.കെ മനോഹരൻ
കലാഭവൻ സെക്രട്ടറി
എസ് ഡി പ്രേംജി
ജോ:സെക്രട്ടറി
രാജി സാജൻ
പി.പി. ബൈജു
എന്നിവർ സംസാരിച്ചു.
എസ് കെ.എം എച്ച് എസ് എസിലെ
സാധിക സന്തോഷ് കലാതിലകവും
സഹാർഷ് സന്തോഷ്
കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
കുടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുകയും അതിലൂടെ
ഏറ്റവും കൂടുതൽ പോയിൻ്റിന് അർഹമായത്
എസ് കെ എം പബ്ലിക് സ്ക്കൂൾ ആണ്.


