തോട്ടകം സർവീസ് സഹകരണ ബാങ്ക് ലാഭവിഹിത വിതരണം നടത്തി

ഫോട്ടോ: തോട്ടകം സർവീസ് സഹകരണ ബാങ്ക് 2024-25 വർഷത്തെ ലാഭവിഹിത വിതരണംസഹകാരി ലീലടോമിക്ക് തുക നൽകി ബാങ്ക് പ്രസിഡൻ്റ് എം.ആർ.ബോബി നിർവഹിക്കുന്നു

Advertisements

തലയാഴം: തോട്ടകംസർവീസ് സഹകരണ ബാങ്ക് 2024-25 വർഷത്തെ ലാഭവിഹിത വിതരണം നടത്തി. സഹകാരി ലീലടോമിക്ക് തുക നൽകി ലാഭവിഹിത വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് എം.ആർ.ബോബി നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴുവർഷമായി ലാഭത്തിൽ പ്രവർത്തിക്കുന ബാങ്ക് തുടർച്ചയായി നാലാം വർഷമാണ് 10ശതമാനം ലാഭവിഹിതം നൽകുന്നത്. ഇതുകൂടാതെ മരണാനന്തര സഹായവും ചികിത്സാ സഹായവും നൽകി വരുന്നു. ഗുരുതര രോഗങ്ങളാൽബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകാരികൾക്ക് അംഗസമാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ധന സഹായം അഞ്ച് സഹകാരികൾക്ക് വിതരണം ചെയ്തു.

ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ ബാങ്ക് വൈസ്പ്രസിഡൻ്റ് വി.എൻ. ഹരിയപ്പൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.കെ. ഷിജു, ഭരണ സമിതി അംഗങ്ങളായ എം.ഡി. ബാബുരാജ്, പി.കെ അശോകൻ, ജോളി കെ വർഗീസ്, സുശീല,രാധാകുമാരി , രമ്യ അജിമോൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles