ദില്ലി-കൊല്‍ക്കത്ത ഹൈവേയില്‍ വൻ ഗതാഗതക്കുരുക്ക് : കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് വാഹനങ്ങൾ

ദില്ലി : കഴിഞ്ഞ നാല് ദിവസമായി ദില്ലി-കൊല്‍ക്കത്ത ഹൈവേയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് വാഹനങ്ങളാണ്.ഓരോ വാഹനവും നില്‍ക്കുന്നത് പരസ്പരം തൊട്ടു- തൊട്ടില്ല എന്ന മട്ടിലാണ്. എന്നാല്‍ ഈ ഗതാഗതക്കുരുക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ബീഹാറിലെ റോഹ്താസില്‍ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡ് നിർമാണ പ്രവർത്തകർ ദേശീയ പാത 19-ല്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളെ വഴിതിരിച്ചു വിട്ടിരുന്നു. നിരവിധി റോഡുകള്‍ വെള്ളത്തിനടിയിലായതിനെത്തുടർന്നായിരുന്നു ഇത്. വഴി തിരിച്ച വിട്ട റോഡുകളിലും നിറയെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വെള്ളക്കിട്ടിറങ്ങാതെ നില്‍ക്കുന്നതും വാഹനങ്ങള്‍ക്ക് നീങ്ങാൻ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. ഇങ്ങനെ ഗതാഗതക്കുരുക്ക് കൂടുതല്‍ വഷളായി.

Advertisements

ചെറിയ കിലോമീറ്ററുകള്‍ താണ്ടാൻ പോലും മണിക്കൂറുകള്‍ എടുക്കും. ഹൈവേയിലെ ഗതാഗതക്കുരുക്ക് ഇപ്പോള്‍ ഔറംഗാബാദ് വരെ നീണ്ടിട്ടുമുണ്ട്. റോഹ്താസില്‍ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണിത്. അതേ സമയം, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് ആരോപണമുയരുന്നുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ (NHAI) റോഡ് നിർമ്മാണ കമ്ബനിയോ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 30 മണിക്കൂറിനുള്ളില്‍ ആകെ 7 കിലോമീറ്റർ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂവെന്ന് ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ട്രക്ക് ഡ്രൈവർ പ്രവീണ്‍ സിംഗ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ടോള്‍, റോഡ് നികുതി, മറ്റ് ചെലവുകള്‍ എന്നിവ അടച്ചിട്ടും ഞങ്ങള്‍ ഇപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത വിശപ്പും ദാഹവും തോന്നുന്നുവെന്നും രണ്ട് ദിവസമായി ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മറ്റൊരു ട്രക്ക് ഡ്രൈവർ സഞ്ജയ് സിംഗ് പറഞ്ഞു.

ഗതാഗതക്കുരുക്ക് വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അസംസ്കൃത ഭക്ഷ്യവസ്തുക്കള്‍ ഉള്ള ലോഡ് കൊണ്ട് കൊണ്ടുപോകുന്ന ഡ്രൈവർമാർ ഗതാഗതക്കുരുക്കില്‍ പെട്ടിട്ടുണ്ട്. ആംബുലൻസുകള്‍, മറ്റ് അടിയന്തര സേവനങ്ങള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിവയും ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്.

Hot Topics

Related Articles