ചലച്ചിത്ര താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ്: ഭീഷണിപ്പെടുത്താനുള്ള ഫാസിസ്റ്റ് നീക്കമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്

തിരുവനന്തപുരം: മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളുടെ വസതികളില്‍ നടന്ന് വരുന്ന ഇഡി റെയ്ഡ് ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ഫാസിസ്റ്റ് തന്ത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്‌തെന്ന പേരിലാണ് താരങ്ങളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നത്. എന്നാല്‍ ഭൂട്ടാനില്‍ നിന്ന് ആയിരത്തി അഞ്ഞൂറിലധികം വാഹനങ്ങള്‍ രാജ്യത്ത് ഇറക്കുമതി ചെയ്തിരിക്കേ കേരളത്തിലെ ചിലരെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന റെയ്ഡ് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്‌സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ഭയപ്പെടുത്താനും വരിഞ്ഞുമുറുക്കാനുമുള്ള സംഘപരിവാര ഉപകരണങ്ങളായി മാറിയിരിക്കുകയാണെന്നും ലത്തീഫ് ആരോപിച്ചു.കഴിഞ്ഞ ദിവസം കസ്റ്റംസ് നടത്തിയ റെയ്ഡിനെ ചോദ്യം ചെയ്ത ഹർജിയിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇഡി രംഗപ്രവേശം ചെയ്തതും കേന്ദ്ര ഏജന്‍സികളുടെ ദുരുദ്ദേശം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“സെലിബ്രിറ്റികളും കോർപ്പറേറ്റുകളും ഉള്‍പ്പെടെ സംഘപരിവാരത്തിന്റെ മൂടുതാങ്ങികളായാല്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കേന്ദ്ര ഏജന്‍സികളെ ഏകാധിപത്യത്തിന്റെ മര്‍ദ്ദനോപകരണങ്ങളാക്കുന്നതിനെതിരെ ജനാധിപത്യ സമൂഹം ഭിന്നതകള്‍ മറന്ന് ഐക്യപ്പെടണം,” – സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു.

Hot Topics

Related Articles