യു എസ്: യുഎസില്ഇന്ത്യന് വംശജനായ മോട്ടല്‍ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു. യുഎസിലെ പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബർഗിലാണ് സംഭവം.ശാന്തനായ തോക്കുമായി നടന്നുവന്ന കൊലയാളി യാതൊരു ഭാവഭദവുമില്ലാതെയാണ് ഇന്ത്യൻ വംശജനും 50 -കാരനായ രാകേഷ് പട്ടേല്‍ എന്ന രാകേഷ് എഹാഗബനെ ( Rakesh Ehagaban) പോയന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവം സിസിടിവിയിലാണ് പതിഞ്ഞത്.സിസിടിവി, മറ്റൊരു ഇന്ത്യക്കാരന് കൂടി യുഎസില്‍ വെടിയേറ്റ് മരിച്ചെന്ന കുറിപ്പോടെ നിഖില്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഗുജറാത്ത്, സൂറത്ത് സ്വദേശിയായ രാകേഷ്, മോട്ടൽ പുറത്ത് നില്‍ക്കുന്നത് സിസിടിവിയില്‍ കാണാം. അതേസമയം ദൂരെ നിന്നും ഒരാള്‍ ഇടത്തേക്ക് നടന്നുവരുന്നു. ഇയാളുടെ ഇടത് കൈയില്‍ ഒരു തോക്ക് കാണാം. ഇയാള്‍ നടന്ന് അടുത്ത് എത്തിയപ്പോള്‍ രാകേഷ് ‘ആർ യു ഓൾറൈറ്റ് ബഡ്? എന്ന് ചോദിക്കുകയും പിന്നാലെ അയാള്‍ തോക്ക് ഉയർത്തി രാകേഷിന്റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയുമായിരുന്നു.
വെടിയേറ്റ രാകേഷ് അപ്പോള്‍ തന്നെ താഴെയ്ക്ക് വീഴുന്നു. ഒന്നും സംഭവിക്കാത്തത് പോലെ അക്രമി വന്ന ഭാഗത്തേക്ക് തന്നെ നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാം.രാകേഷിന്റെ ഉടമസ്ഥതയിലുള്ള റോബിൻസണ്‍ ടൗണ്‍ഷിപ്പ് മോട്ടലിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്നും ഒരു തർക്കം കേട്ടതിനെ തുടർന്ന് ഇയാള്‍ അന്വേഷിക്കാനായി പുറത്തിറങ്ങിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 37 കാരനായ സ്റ്റാൻലി യൂജിൻ വെസ്റ്റാണ് രാകേഷിനെ വെടിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ നരഹത്യ, നരഹത്യാശ്രമം, മറ്റൊരാളെ അശ്രദ്ധമായി അപായപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


