തിരുവനന്തപുരം:കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി വീണ്ടും പ്രതികരിച്ചു. ആലപ്പുഴയില്‍ സ്ഥലം ഏറ്റെടുത്ത് സർക്കാർ രേഖാമൂലം അറിയിച്ചാൽ മാത്രമേ തുടർനടപടികൾ ആരംഭിക്കുകയുള്ളൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ആലപ്പുഴയില്‍ സ്ഥലം നല്‍കാമെന്ന് മന്ത്രി സജി ചെറിയാന് വാക്കാൽ അറിയിച്ചതല്ലേ?” എന്ന് ചോദിച്ചപ്പോൾ, സുരേഷ് ഗോപി പ്രതികരിച്ചത് ‘ഇക്കാര്യം 2016 മുതൽ പറയുകയാണ്. ആലപ്പുഴയില്‍ സ്ഥലം നല്കാന് സർക്കാർ രേഖാമൂലം തയ്യാറായാൽ ബാക്കി കാര്യങ്ങൾ ഉടൻ നോക്കാം. തൃശൂർ ഉൾപ്പെടുത്തണമെന്നും, ഉചിതമായ സ്ഥലത്തും സമയത്തും എയിംസ് വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാക്കാൽ പറഞ്ഞതിൽ കാര്യപ്രവൃത്തി നടക്കില്ല. രേഖാമൂലം അറിയിച്ചാൽ മാത്രം തുടർനടപടികൾ ഉണ്ടാകും.”സുരേഷ് ഗോപി മുൻപ് പറഞ്ഞതുപോലെ, കേന്ദ്രസർക്കാരിൽ നിന്ന് ആ വിഷയത്തിൽ പൂർണ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ആലപ്പുഴയെ മുൻനിരയിൽ എത്തിക്കുന്നതിനും, വികസനത്തിലൂടെ പിന്നോക്കം നിൽക്കുന്ന ജില്ലകളെ മുന്നോട്ട് കൊണ്ടുവരുന്നതിനും എയിംസ് നിർബന്ധമാണ്.’13 ജില്ലകളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതം നേരിടുന്നു. അതിനാൽ ആലപ്പുഴയിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി എയിംസ് ആവശ്യപ്പെടുകയാണെങ്കിൽ, അത് നിർബന്ധമായും തൃശ്ശൂരിലേക്കു കൊണ്ടുവരും.”


