മാനന്തവാടി: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ലോറിയും കർണാടകയിലെ ഹുൻസൂരിൽ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസും, ക്ലീനർ പ്രിയേഷുമാണ് മരിച്ചത് . ഹുൻസൂരിലെ ജാദഗന്ന കൊപ്പാലുവിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം .കാറ്റിലും മഴയിലും റോഡിൽ വീണ മരം ഒഴിവാക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ എതിരേ വരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിലെ നിരവധി യാത്രക്കാ പരിക്കേറ്റു ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്.പോലീസ് എഎസ്‌പി നാഗേഷ്, സർക്കിൾ ഇൻസ്പെക്ടർ മുനിയപ്പ എന്നിവർ നേതൃത്വം നൽകിയ രക്ഷാപ്രവർത്തന സംഘം പരിക്കേറ്റവരെ മൈസൂരുവിലെത്തിച്ചു, ചിലരെ ഹുൻസൂരിലെ ആശുപത്രികളിലേക്കും മാറ്റി.
Advertisements


