ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് ആരംഭിക്കും: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി:കേരളത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു. മുൻപ് 2029 ഡിസംബറോടെ പദ്ധതി പൂർണമായും പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം മെഹ്സാനയിലെ സർവകലാശാലയിൽ നടന്ന ചടങ്ങിൽ പറഞ്ഞതാണ്.ബുള്ളറ്റ് ട്രെയിനിന്റെ നിലവിലെ റൂട്ട് സൂറാതിൽ നിന്ന് ബിലിമോറ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂറത്, ബറൂച്ച്‌, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉള്ള തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ജാപ്പനീസ് മന്ത്രി നകാനോയും ഗുജറാത്ത് സന്ദർശിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു കഴിഞ്ഞു.നിലവിൽ ട്രാക്കുകൾ, ഇലക്‌ട്രിക് വയറിങ് തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമാകുമോ, പ്രാവർത്തികമാകുമോ എന്നത് വരും കാലയളവിൽ വ്യക്തമാകും

Advertisements

Hot Topics

Related Articles