ദുർഗാപൂരിൽ കോളേജ് ക്യാമ്പസിന് പുറത്തുപോയ യുവതി പീഡനത്തിന് ഇരയായി;പോലീസ് അന്വേഷണം ആരംഭിച്ചു

ദുർഗാപൂർ :മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ ആശുപത്രി വളപ്പിൽവച്ച് ബലാത്സംഗം ചെയ്തതായി പരാതി. പശ്ചിമ ബംഗാളിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വർ സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനിയെയാണ് ആക്രമിച്ചത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. ആൺസുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തുപോയ വിദ്യാർത്ഥിനിയെ തിരികെ വരുന്നതിനിടെ ആശുപത്രിക്കു പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് പ്രതി ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.

Advertisements

സംഭവം നടന്ന ഉടൻ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് സംഭവസ്ഥലം പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജ് ജീവനക്കാരെയും, വിദ്യാർത്ഥിനിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും ഉൾപ്പെടെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.“മകൾ സുഹൃത്തിനൊപ്പം ഗോൽഗപ്പ കഴിക്കാൻ ക്യാമ്പസിന് പുറത്തുപോയതായിരുന്നു. തിരികെ വരുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്,” കുട്ടിയുടെ പിതാവ് പറഞ്ഞു.സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംഭവം പുറത്തുവരുന്നത്. സംസ്ഥാനത്ത് മമതാ ബാനർജി സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിക്കുന്ന സമയത്താണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Hot Topics

Related Articles