അമേരിക്കയിലെ ഹിക്ക്മാന്‍ കൗണ്ടിയില്‍ സ്‌ഫോടനം:നിരവധി പേർ മരിച്ചു,19 പേരെ കാണാതായി ; രക്ഷാപ്രവർത്തനം തുടരുന്നു

യു എസ്:അമേരിക്കയിലെ ടെന്നസിയിൽ വന്‍സ്ഫോടനമുണ്ടായി നിരവധി പേർ മരിക്കുകയും 19 പേരെ കാണാതാകുകയും ചെയ്തു. ഹിക്ക്മാൻ കൗണ്ടിയിലെ സ്‌ഫോടകവസ്തു നിർമ്മാണ യൂണിറ്റിലായിരുന്നു സംഭവം. ഫെഡറൽ ഏജൻസികൾ ചേർന്ന് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ 7.45ഓടെയായിരുന്നു പ്രധാന സ്ഫോടനം. തുടര്‍ന്ന് നിരവധി ചെറിയ സ്ഫോടനങ്ങളും ഉണ്ടായി. ഹംഫ്രീസ്, ഹിക്ക്മാൻ കൗണ്ടികളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന സ്‌ഫോടകവസ്തു നിര്‍മാണ പ്ലാന്റിലാണ് സംഭവം നടന്നത്. യുഎസ് പ്രതിരോധ വകുപ്പിനും വ്യാവസായിക വിപണികള്‍ക്കും വേണ്ടിയുള്ള സ്‌ഫോടകവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്.സ്ഫോടനത്തില്‍ പ്ലാന്റ് പൂർണമായും തകർന്നു. നാഷ്‌വിൽ നഗരത്തിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഈ സ്ഥാപനം. സ്ഫോടനത്തിന്റെ ആഘാതം 12 മൈൽ അകലെയുള്ള വീടുകൾവരെ അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

Advertisements

“ഇത് എന്റെ കരിയറിലെ ഏറ്റവും ദുരന്തകരമായ ദൃശ്യം. കെട്ടിടം പൂർണമായി തകർന്നു, വിവരിക്കാൻ വാക്കുകളില്ല,” ഹംഫ്രീസ് കൗണ്ടി ഷെരിഫ് ക്രിസ് ഡേവിസ് പറഞ്ഞു. ആദ്യ സ്ഫോടനത്തിന് ശേഷം തുടർസ്ഫോടനങ്ങൾ തുടരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പ്ലാന്റിന്റെ കേന്ദ്രത്തിലേക്ക് കടക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഫോടനത്തിന് പിന്നാലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI)യും ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസിവ്സ് ബ്യൂറോ (ATF)യും ചേർന്ന് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാണാതായ 19 പേരിൽ ഭൂരിഭാഗവും പ്ലാന്റിലെ ജീവനക്കാരാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ ചിലരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ജനങ്ങൾ സ്ഫോടനം നടന്ന മേഖലയിൽ പ്രവേശിക്കാതിരിക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു. “രക്ഷാപ്രവർത്തനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഈ മുന്നറിയിപ്പ്,” ഷെരിഫ് അറിയിച്ചു.ദൃശ്യങ്ങളിൽ പ്ലാന്റിന്റെ കെട്ടിടം പൂർണമായി തകരുന്നതും, വാഹനങ്ങൾ തീ പിടിച്ച് നിൽക്കുന്നതും, മാലിന്യങ്ങൾ ദൂരെയുള്ള വനമേഖലയിലേക്കും ചിതറി പോകുന്ന രീതിയിലുള്ള വന്‍സ്ഫോടനമാണ് ഉണ്ടായത്.

Hot Topics

Related Articles