തലയോലപറമ്പ്:മാതാവിനെ ആക്രമിക്കാൻശ്രമിച്ച മകനെ തടഞ്ഞപോലീസ് ഉദ്യോഗസ്ഥന് മകൻ്റെ ആക്രമണത്തിൽ പരിക്കേറ്റു.
തലയോലപറമ്പ് വടകര വലിയവീട്ടിൽ തങ്കമ്മ(80)യെ ആക്രമിക്കാൻ ശ്രമിച്ച മകൻ മുരുക(54)നെ തടയാൻ ശ്രമിച്ചതലയോലപറമ്പ് സ്റ്റേഷനിലെ എസ് ഐ പി.പി.സുദർശനാണ് മുരുകൻ്റെ ചവിട്ടേറ്റ് വലതുകൈത്തണ്ടയ്ക്ക് പരിക്കേറ്റത്. തലയോല പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുദർശനൻ്റെ കൈയിലെ അസ്ഥിയ്ക്ക് പൊട്ടലുണ്ടായതായി എക്സറേയിൽ കണ്ടെത്തി.പരിക്ക് ഉടൻ ഭേദമായില്ലെങ്കിൽ ശസ്ത്രക്രീയവേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ തന്നെ മകൻ മുരുകൻ ക്രൂരമായി മർദ്ദിക്കുകയാണെന്ന് തങ്കമ്മ പോലീസ് കൺട്രോൾ റൂമിലേയ്ക്ക് വിളിച്ചറിയിച്ച ഉടൻ എസ്ഐ പി.പി. സുദർശനൻ എ എസ് ഐ രാജേഷുമായി ബൈക്കിൽ വടകരയിൽ എത്തുകയായിരുന്നു. മാതാവുമായി പിടിവലിയിലേർപ്പെട്ടിരുന്ന മുരുകൻ പോലീസിനെ കണ്ടതോടെ അസഭ്യം പറഞ്ഞ് എസ്ഐ സുദർശനൻ്റെ യൂണിഫോമിലെ വലതു വശത്തെ ഫ്ളാപ്പ് വലിച്ചു കീറി.എസ് ഐ സുദർശനൻ മുരുകൻ്റെ കൈതട്ടിമാറ്റുന്നതിനിടയിൽ പ്രതി വലതുകാൽ ഉയർത്തി എസ് ഐ യെ ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നീട് പോലീസ് സംഘമെത്തി പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

