വത്തിക്കാൻ: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ യുവാവ് അൾത്താരയിലേക്ക് കയറി പാന്റ്സ് അഴിച്ച് മൂത്രമൊഴിച്ചത് മറ്റുള്ളവരെ ഞെട്ടിച്ചു.വിവരം ലഭിച്ച ഉടൻ വത്തിക്കാനിലെ പോലീസ് സ്ഥലത്തെത്തി, സാവധാനത്തിൽ യുവാവിനെ പള്ളിയിൽ നിന്നും പുറത്തെടുത്തു. ഇയാളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തതായി നിലവിൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നു. ക്രൈസ്തവരുടെയും പ്രത്യേകിച്ച് കത്തോലിക്കരുടെ പാരമ്പര്യപരമായി വിശുദ്ധമായ ഇടങ്ങളിലൊന്നാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക. അതുകൊണ്ട് യുവാവിന്റെ പ്രവർത്തി ഒട്ടും നിഷ്കളങ്കമല്ലെന്നും, വിശുദ്ധ കുർബാനയെ അപമാനിച്ചതായി സമൂഹമാധ്യമ ഉപയോക്താക്കൾ വിമർശിച്ചു.
മാർപാപ്പ സ്വയം നടുങ്ങി പോയതായി പ്രതികരിച്ചു. വത്തിക്കാൻ പ്രസ് ഓഫിസ് ഇതുവരെ ഔദ്യോഗിക പ്രതികരണം പുറപ്പെടുവിച്ചിട്ടില്ല.വർഷങ്ങളായി ദശലക്ഷങ്ങൾക്കണക്കിന് ആളുകളാണ് സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ സന്ദർശനത്തിന് എത്തുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറ മുകളിൽ സ്ഥിതി ചെയ്യുന്ന അൾത്താരയിലാണ് യുവാവ് മൂത്രമൊഴിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി മാസത്തിൽ ഇതേ അൾത്താരയിൽ ഒരാൾ മെഴുകുതിരികൾ നശിപ്പിച്ചും, ഉയരത്തിൽ കയറി അക്രമം പ്രകടിപ്പിച്ചുതും വിവാദമായിരുന്നു. 2023 ജൂണിൽ പോളണ്ട് സ്വദേശിയായ ഒരു യുവാവും നഗ്നമായി അൾത്താരയിൽ കയറിയ സംഭവവും ശ്രദ്ധേയമായിരുന്നു.സമൂഹമാധ്യമങ്ങൾ ഇതുവരെ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന് ശേഷം അൾത്താര ശുദ്ധീകരിച്ചു, ആരാധനകൾ തുടർന്നു.

