ചെങ്ങന്നൂർ : കെഎസ്ആർടി യുടെ സേവനം സാധാരണക്കാരിലേക്ക് കൂടുതൽ എത്തിക്കുവാൻ, മെച്ചപ്പെട്ട സൗകര്യങ്ങളുമായി കെഎസ്ആർടിസി എഐ കണക്ട് എന്ന പുതിയ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ. ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ എഐ ആൻഡ് എംഎൽ വിദ്യാർത്ഥികളാണ് തയ്യാറാക്കിയത്.
ഇ- ടിക്കറ്റിംഗ്
സ്ലീപ് ഫ്രണ്ട്ലി അലർട്ട്, പാർക്കിംഗ് റിസർവേഷൻസ് ഫോർ പ്രൈവറ്റ് വെഹിക്കിൾസ്,സീറ്റ് ഹോൾഡിങ് സ്റ്റൈൽ ബുക്കിംഗ്,
, ബസ് യാത്രക്കിടയിൽ നഷ്ടപ്പെടുന്ന സാധനങ്ങൾ പെട്ടെന്ന് തിരിച്ചുകിട്ടിയതിനു വേണ്ടിയുള്ള ലോസ്റ്റ് ആൻഡ് ഫൗണ്ട് ഫെസിലിറ്റി, ലൈവ് ട്രാക്കിംഗ് ഫെസിലിറ്റി, പാസഞ്ചർ ഫീഡ്ബാക്ക് ഫെസിലിറ്റി തുടങ്ങി നിരവധി ഗുണങ്ങളാണ് ആപ്പിലൂടെ വിദ്യാർത്ഥികൾ തയ്യാറാക്കിയിരിക്കുന്നത്
കോളേജ് പ്രിൻസിപ്പാൾ വി എസ് ഹരി , മെഷീൻ ലേണിംഗ് അധ്യാപിക ശാന്തി വിശ്വം, ക്ലാസ് അഡ്വൈസർ ശ്യാമ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തോടെ വിദ്യാർത്ഥികളായ എസ് മീനാക്ഷി,
യു എസ് കാശിനാഥ്, എസ് അനുശ്രീ , പാർവതി വി നായർ, പി പ്രദീപ് , നന്ദു പ്രസാദ് എന്നിവരാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളേജ് കമ്പ്യൂട്ടർ വിഭാഗം അധ്യാപകർ അനുമതി നൽകിയ ശേഷമാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ മന്ത്രി ഗണേഷ് കുമാറിനു മുൻപിൽ വിദ്യാർത്ഥികൾ ആപ്പ് നെ സംബന്ധിച്ച് വിശദീകരിച്ചത് . പുതിയ സംവിധാനത്തെ സംബന്ധിച്ചു കൂടുതൽ വിശദമായി മനസ്സിലാക്കിയ മന്ത്രി, കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ എസ് നിഷാന്ത് ന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരെ പുതിയ ആപ്പ് വിശദമായി പരിശോധിക്കാൻ നൽകി. പരിശോധനയിൽ ഉന്നത നിലവാരം പുലർത്തിയ ആപ്പ്, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് ഫോർവേഡ് ചെയ്യാൻ നിർദ്ദേശിച്ചു.
ആപ്പ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും വിദ്യാർത്ഥികൾക്ക് നൽകുമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു.
പുതിയ ആപ്പിന്റെ പ്രവർത്തന രീതികൾ വിശദമായി മനസ്സിലാക്കിയ മന്ത്രി സജി ചെറിയാൻ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും, പുക മലിനീകരണത്തിനും, സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും, കൂടുതൽ ആളുകളെ പൊതുഗതാഗത്തിലേക്ക് ആകർഷിക്കുന്നതിനും പുതിയ ആപ്പ് പ്രയോജനകരമാണെന്ന് മന്ത്രി പറഞ്ഞു.


