കോട്ടയം : ബിജെപി കർഷകമോർച്ച കോട്ടയം റവന്യുജില്ലാ ഭാരവാഹിയോഗം സംസ്ഥാന സെക്രട്ടറി ജി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. കേരളസർക്കാരിന്റെകർഷക ദ്രോഹനയങ്ങൾക് എതിരെ ഒക്ടോബർ 29 ന് ബുധനാഴ്ച്ച നടക്കുന്ന കോട്ടയം കളക്ടറേറ്റ് മാർച്ച് സർക്കാരിനുള്ള തക്കിതായിമാറും എന്ന് അദ്ദേഹം അഭിപ്രായപെട്ടു. കോട്ടയം വെസ്റ്റ് ജില്ലാപ്രസിഡന്റ് കെ എൻ വാസൻ ആദ്യക്ഷത വഹിച്ചു. യോഗത്തിൽ കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് , സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം, ജനറൽ സെക്രട്ടറി മാരായ സന്തോഷ് കൊട്ടാരത്തിൽ , സുരേഷ് കൊച്ചുപുരക്കൽ, വി കുട്ടികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Advertisements


