കോട്ടയം കീഴുക്കുന്ന് എ.ആർ ക്യാമ്പിന് സമീപം തെരുവുനായ ആക്രമണം; പൊലീസുകാർ അടക്കം നാലു പേരെ കടിച്ചു; നായയുടെ കടിയേറ്റ പൂച്ചകളും നായയും ചത്തു; ആക്രമണം അഴിച്ചു വിട്ട തെരുവുനായയും ചത്തു; പോസ്റ്റ് മോർട്ടം നടത്തി അധികൃതർ

കോട്ടയം: കീഴുക്കുന്നിൽ എ.ആർ ക്യാമ്പിനു സമീപം തെരുവുനായ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥർ അടക്കം നാലു പേർക്ക് നായയുടെ കടിയേറ്റു. മൂന്നു ദിവസത്തോളമായി പ്രദേശത്ത് ഓടി നടന്ന് നാട്ടുകാരെയും മൃഗങ്ങളെയും അടക്കം ആക്രമിച്ച നായ ഇന്ന് ഉച്ചയോടെ ചത്തു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നായയുടെ കടിയേറ്റ് നാലോളം പൂച്ചകളും, നായ്ക്കളും ചത്തതായും വിവരം ഉണ്ട്.

Advertisements

കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പേ വിഷ ബാധ ലക്ഷണങ്ങളുമായി നായ അലഞ്ഞു തിരിയുന്നത് നാട്ടുകാർ കണ്ടത്. ഈ നായ എ.ആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദ്യം കടിച്ചത്. ഇത് കൂടാതെ നാട്ടുകാരായ രണ്ടു പേരെയും നായ ആക്രമിച്ചു. തുടർന്നാണ് പ്രദേശത്ത് പൂച്ചകളെയും നായ്ക്കളെയും നായ ആക്രമിക്കുകയും കടിച്ചു കൊല്ലുകയും ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് നാട്ടുകാർ കടുത്ത ഭീതിയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ നായ ചത്തത്. ഇതോടെ നാട്ടുകാർ വിവരം അറിയിച്ചതോടെ നഗരസഭ അംഗങ്ങൾ വിവരം മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. സ്ഥലത്ത് എത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ചത്ത നായയുടെ പോസ്റ്റ് മോർട്ടം ചെയ്യുകയാണ്. പ്രദേശത്ത് ആളുകൾ ഭീതിയിലാണ്.

Hot Topics

Related Articles