കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിനെ കണ്ണൂർ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റി.കണ്ണൂർ പാട്യം പത്തായക്കുന്ന് കാരയിൻ്റെവിട വീട്ടിൽ ടി കെ രജീഷാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി.ജയിലിൽ നിന്നുള്ള ഡോക്ടറിൻ്റെ പരിശോധനയ്ക്ക് ശേഷമാണ് രജീഷ് ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെടുന്നത്. ആയുർവേദ ഡിഎംഒ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ജയിലിൽ രജീഷിനെ പരിശോധന നടത്തിയ ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എത്രനാൾ ചികിത്സ തുടരും എന്ന വിവരത്തിൽ അധികൃതർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
2018ൽ ടിപി വധക്കേസിലെ പ്രതികൾക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ അനുവദിച്ചതിന് പൊതുജനത്തിന്റെ ഇടയിൽ വലിയ വിവാദമുണ്ടായിരുന്നു. പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ച സംഭവവും ഇത് ഉൾപ്പെടെ സമൂഹത്തിൽ ചർച്ചയായി.


