അപകടസാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ പഠിക്കാം;ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പാലാ :ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും നടത്തി.കൊഴുവനാൽ പഞ്ചായത്ത് വികസന സദസ്സിനോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. എമർജൻസി ഫിസിഷ്യൻ ഡോ. അഖിൽ ബാബു പരിശീലനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് അംഗം മെർലിൻ ജെയിംസ് ആശംസ അർപ്പിച്ചു.പൊതുജനങ്ങളിൽ അടിയന്തര ചികിത്സാ അറിവ് വളർത്താനും അപകടസാഹചര്യങ്ങളിൽ ജീവൻ രക്ഷാ മാർഗങ്ങൾ പ്രായോഗികമായി പഠിപ്പിക്കാനുമാണ് പരിപാടി ലക്ഷ്യമിട്ടത്.

Advertisements

Hot Topics

Related Articles