എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും. കൊച്ചിൻ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീശങ്കർ, കേരള റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ്, മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്മെന്റ് കേരള റീജിയണൽ ഹെഡ് ജെസ്വിൻ വി. പോൾ,ഓപ്പറേഷൻസ് റീജിയണൽ ഹെഡ് സുമിത്ത് കെ.സുരേന്ദ്രൻ (ഇടതുനിന്നും വലത്തോട്ട്)
കൊച്ചി: സുരക്ഷിതമായ ദീപാവലി ആഘോഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ നേത്ര ചികിത്സ സേവന ദാതാക്കളായ എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്. വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തിയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റേയും, കണ്ണിന് ബുദ്ധിമുട്ടോ, പരിക്കുകളോ സംഭവിച്ചാൽ, വിദഗ്ധ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ക്യാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധന ഡ്രൈവും സംഘടിപ്പിക്കുന്നുണ്ട്. പടക്കം പൊട്ടിക്കുന്നതിനിടെ കണ്ണിന് പരിക്കുകൾ സംഭവിച്ച കുട്ടികൾക്കാണ്, സൗജന്യ പരിശോധന പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 24 വരെ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റലിന്റെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളിലും സൗജന്യ നേത്രപരിശോധനാ സേവനം ലഭ്യമാണ്.
പടക്കം പൊട്ടിച്ചുണ്ടാകുന്ന അപകടങ്ങളിൽ കുട്ടികൾക്ക്, വിദഗ്ധ ചികിത്സ ഉറപ്പാക്കാനായാൽ കാഴ്ചശക്തി നഷ്ടപ്പെടാതെ രക്ഷിക്കാൻ കഴിയുമെന്ന് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റലിന്റെ കേരള റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ്, പറഞ്ഞു. അത്തരം ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാൻ, വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം, എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസിന്റെ എല്ലാ കേന്ദ്രങ്ങളിലും സജ്ജമാണെന്നും, അദ്ദേഹം വ്യക്തമാക്കി.
എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ, കേരള റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ്, കൊച്ചിൻ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീശങ്കർ, മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്മെന്റ് കേരള റീജിയണൽ ഹെഡ് ജെസ്വിൻ വി. പോൾ, ഓപ്പറേഷൻസ് റീജിയണൽ ഹെഡ് സുമിത്ത് കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: 1800 571 3333


