നെടുമ്പാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍; വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള പ്രവേശനം ഉടൻ

നെടുമ്പാശ്ശേരി :കേരളത്തിലെ ഏക എയർപോർട്ടായ കോച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരിട്ടുള്ള റെയിൽവേ കണക്റ്റിവിറ്റി ഉടൻ സാക്ഷാത്കാരമാകുന്നു. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു.പദ്ധതിക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായും ജോർജ് കുര്യൻ വ്യക്തമാക്കി. “എയർപോർട്ട് യാത്രക്കാരുടെ ദീർഘകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാകും. നിർമ്മാണ നടപടികൾ വേഗത്തിൽ ആരംഭിക്കാൻ റെയിൽവേ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്,” ജോർജ് കുര്യൻ പറഞ്ഞു.

Advertisements

ട്രെയിനിൽ നിന്നും ഇറങ്ങി ടാക്സികളൊന്നും വിളിക്കാതെ നേരെ വിമാനത്താവളത്തിലേക്ക് എത്താനാകുന്ന രീതിയിലാണ് പുതിയ സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നത്. ഇതോടെ, രാജ്യത്തെ പ്രമുഖ എയർപോർട്ടുകളിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടുള്ള പ്രവേശനമുള്ള അപൂർവ സൗകര്യം കേരളത്തിനും ലഭിക്കും.കഴിഞ്ഞ വർഷം വിൻഡോ ട്രെയിലിങ് ഇൻസ്പെക്ഷൻ സമയത്ത് തന്നെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നെടുമ്പാശ്ശേരിയിലെ സ്റ്റേഷൻ നിർമാണത്തിന് അനുയോജ്യമായ സ്ഥലം സന്ദർശിച്ചിരുന്നുവെന്ന് ജോർജ് കുര്യൻ ഓർമ്മിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രക്കാരുടെ സൗകര്യാർത്ഥം മെമു മുതൽ അധിക കോച്ചുകൾ ഉൾപ്പെടുത്തുമെന്നും, വിവിധ ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു.തിരുവനന്തപുരം നോർത്ത്–എസ്.എം.വി.ടി. ബംഗളൂരു ഹംസഫർ എക്സ്പ്രസ് (16319/16320) നു കായംകുളത്തും നിലമ്പൂർ–തിരുവനന്തപുരം നോർത്ത് രാജ്യരാണി എക്സ്പ്രസ് (16350) നു കരുനാഗപ്പള്ളിയിലും സ്റ്റോപ്പ് അനുവദിച്ചതിനും മന്ത്രി നന്ദി അറിയിച്ചു.

അതേസമയം, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഏകദേശം 14 കോടിയുടെ വികസന പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. സ്റ്റേഷന്റെ മുൻവശത്ത് ആധുനിക പോർച്ച്, ടിക്കറ്റ് കൗണ്ടറിന്റെ പുനർനിർമാണം തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുകയാണ്.നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള പുതിയ റെയിൽവേ കണക്റ്റിവിറ്റിയിലൂടെ യാത്രക്കാർക്ക് വലിയ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles