തിരുവല്ല :
തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ ഉദ്യമമായി ചെന്നിത്തല കോട്ടമുറിയിൽ സ്ഥാപിച്ചിരിക്കുന്ന മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ഒക്ടോബർ 20ന് ( ഇന്ന് ) വൈകുന്നേരം 3 30ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുക എന്നതാണ് തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ലക്ഷ്യം തുടക്കത്തിൽ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളിലൂടെയും പടിപടിയായി 9 യന്ത്രങ്ങളെയൊക്കെ വർദ്ധിപ്പിച്ച് ഒരു ദിവസം 16 രോഗികൾക്ക് പ്രത്യാശ നൽകുകയാണ് ഈ സെന്ററിന്റെ ഉദ്ദേശം. ഈ പദ്ധതിയുടെ ഉദ്ഘാടനം ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനി നിർവഹിക്കും. നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മാർത്തോമാ സുറിയാനി സഭയുടെ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ റൈറ്റ് . റവ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാക്ഷണം നടത്തും. സ്വിച്ച് ഓൺ കർമ്മം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ നിർവഹിക്കും. മുഖ്യ പ്രഭാഷണം കൊടിക്കുന്നിൽ സുരേഷ് എംപി, ഫാ. എം സി പൗലോസ്, ഡോ.മുഹമ്മദ് ജാമിർ അക്സനി, സാമി വേദാനന്ദൻ, തോംസൺ പി വർഗീസ്, വിജയമമ്മ ഫിലേന്ദ്രൻ, ജി.ആതിര, അഭിലാഷ് തുമ്പിനത്ത്, ഗോപൻ ചെന്നിത്തല, മാത്യൂസ് കെ. ജേക്കബ്, ജോസഫ് ചാക്കോ, പി .ഡി. ജോർജ്ജ്, ജോൺസൺ മണലൂർ, പി.എച്ച്. ഷാജി, സുരേഷ് കുമാർ, വിനോദ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിക്കും.


