ട്രെയിനിങ് സെന്ററല്ല, ലഹരികൂടാരം :ആലപ്പുഴയിൽ ഫിറ്റ്നസ് സെന്ററിന്റെ മറവിൽ ലഹരി കച്ചവടം; പ്രതി പിടിയില്‍

ആലപ്പുഴ:ഫിറ്റ്നസിന് ആവശ്യമായ സപ്ലിമെന്റാണെന്ന് പറഞ്ഞ് യുവതീയുവാക്കളെ രാസലഹരിക്ക് അടിമകളാക്കി മാറ്റിയ ഫിറ്റ്നസ് സെന്റർ ഉടമ പിടിയില്‍. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അഖില്‍ നാഥ് (31) ആണ് പിടിയിലായത്. അഖിലിന്റെ കിടപ്പുമുറിയില്‍നിന്ന് 48 ഗ്രാം എംഡിഎംഎയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്, നൂറനാട് പൊലീസ് സംഘങ്ങളുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.അഖിലിന്റെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണ്‍ രണ്ടുമാസം മുമ്പ് ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. അതിനെത്തുടര്‍ന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അഖിലിനെ നിരീക്ഷണത്തിലാക്കി.

Advertisements

അന്വേഷണത്തില്‍ ഫിറ്റ്നസ് സെന്ററിലെത്തുന്ന നിരവധി യുവാക്കളെയും യുവതികളെയും ലഹരി മരുന്ന് നല്‍കി “ഫിറ്റ്നസിന് ആവശ്യമാണ്” എന്ന് വിശ്വസിപ്പിച്ച് ഉപയോഗിപ്പിക്കുന്നതായാണ് കണ്ടെത്തിയത്.ഇയാളുടെ പ്രേരണയിലൂടെയാണ് നിരവധി യുവതീയുവാക്കള്‍ ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോയതെന്നും ചിലര്‍ പിന്നീട് നൂറനാട്ടിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടിയതായും പൊലീസ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഹരി ഉപയോഗിക്കുന്നതിനായി പ്രത്യേകം പാര്‍ട്ടികളും ഇവന്‍ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നാണ് എംഡിഎംഎ എത്തിച്ചിരുന്നതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.ജിമ്മിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഫിറ്റ്നസ് സെന്റര്‍ യുവാക്കളെ ലക്ഷ്യമിട്ട ലഹരി വിതരണകേന്ദ്രമായി മാറിയിരുന്നതായി പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് നീക്കം.

Hot Topics

Related Articles