കോട്ടയം: കഴിഞ്ഞ നാളുകളായി വിപണിയിൽ സ്ഥിരമായി നിലനിന്ന ചേന വില യിൽ കടുത്ത പ്രതിസന്ധി. ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി ചേന വില ഉയർന്ന നിലയിൽ നിന്നിരുന്നെങ്കിലും, ഈ വർഷം വിളവെടുപ്പിന്റെ തുടക്കത്തിൽ വില കുത്തനെ ഇടിഞ്ഞു.ഇതുമൂലം കർഷകർക്ക് അവരുടെ ചേന ഹോട്ടികോപ്പ് വഴി വിപണിയിൽ നേരിട്ട് സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോട്ടയം കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ വഴി കർഷകർക്ക് നേരിട്ട് വില കിട്ടാനും, ഇടനിലക്കാരില്ലാത കൃഷിയെ സംരക്ഷിക്കാനും സാധിക്കും.ഇക്കാലയളവിൽ പല ഭാഗങ്ങളിലും ചേനയുടെ വില 30 രൂപയ്ക്ക് താഴേക്ക് ഇടിഞ്ഞിരിക്കുകയാണ്.
അന്യ സംസ്ഥാനങ്ങളിൽ പോലും ചേനയുടെ വില 20 രൂപയിലധികം കുറഞ്ഞു ലഭിക്കുന്ന സ്ഥിതിയാണ്. കൂടാതെ, നാളികേരം വില വർദ്ധിച്ചതും ചേനയുടെ ഉപയോഗത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. കർഷകർ വിത്തുചേന ഉയർന്ന വിലയിൽ വാങ്ങിയതിനാൽ, കുറഞ്ഞ വില ലഭിക്കുന്നത് അവരുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചേനയുടെ വില കുറഞ്ഞ് കിലോയക്ക് 50 രൂപ ലഭിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയുവെന്ന് എബി ഐപ്പ് വ്യക്തമാക്കി .അതിനാൽ, കർഷകർക്കായി വിപണിയിൽ നേരിട്ടുള്ള ഹോട്ടികോപ്പ് സംവിധാനം ഉടൻ പ്രാബല്യത്തിൽ വെയ്ക്കേണ്ടത് അനിവാര്യമാണ്.


