കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ അശ്ലീല പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു:ചോദ്യം ചെയ്ത യുവാവിനെതിരെ ആക്രമണം; സഹയാത്രികര്‍ മൗനം പാലിച്ചതായി പരാതി

കൊല്ലം:ട്രെയിൻ യാത്രകളില്‍ പലപ്പോഴും രസകരമായ സംഭവങ്ങളും രോഷം ജനിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ട്രെയിനുകളിലെ ഇത്തരം സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്.തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് ഒരു യുവാവ്.അജിനാസ് എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ട്രെയിൻ യാത്രയില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുന്നത്.

Advertisements

എറണാകുളത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അനുഭവമാണ് അജിനാസ് പങ്കുവച്ചത്.എറണാകുളത്ത് നിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രയില്‍ ജനറല്‍ കമ്പാട്ട്മെമെൻ്റിലായിരുന്നു അജിനാസ്. സൂചികുത്താൻ പോലും സ്ഥലമില്ലാത്തത്ര തിരക്കായിരുന്നു ട്രെയിനില്‍. ഇതിനിടെ ഒരു സ്ത്രീയും പുരുഷനും പരസ്പരം ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടു. ഭാര്യാഭർത്താക്കൻമാർ ആയിരിക്കും എന്ന് കരുതി അവരുടെ കാര്യത്തില്‍ ഇടപെടാൻപോയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ സമയം കഴിയും തോറും ഇവരുടെ പെരുമാറ്റത്തിന്റെ തീവ്രത കൂടാൻ തുടങ്ങി, സ്ത്രീ പുരുഷന് ഓറല്‍ സെക്‌സ് ചെയ്‌തു തുടങ്ങിയതോടെ ഇവരെ ചോദ്യം ചെയ്യേണ്ടി വന്നുവെന്ന് അജിനാസ് പറയുന്നു.പുരുഷൻ മദ്യലഹരിയിലായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ സ്ത്രീ തനിക്ക് നേരെ ആക്രോശിക്കാൻ തുടങ്ങിയെന്നും അജിനാസ് പറയുന്നു. അതേസമയം തനിക്ക് ചുറ്റുമുണ്ടായിരുന്ന സ്ത്രീകളായ യാത്രക്കാരൊന്നും തനിക്കൊപ്പം നിന്നില്ലെന്നും അങ്ങനെ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ സ്ത്രീയെ നേരിടാമായിരുന്നു എന്നും അജിനാസ് വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു

Hot Topics

Related Articles