കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിലെ വൻ ലഹരിവേട്ടയില്‍ രണ്ടുപേർ കൂടി പിടിയില്‍. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ ലിജീഷില് നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.ലിജീഷില് നിന്ന് ഒരു കിലോ എംഡിഎംഎ ആണ് പിടികൂടിയത്. ഇത് കൈപ്പറ്റാൻ ഇന്നലെ പോലീസ് പിടിയിലായത്.
ലിജീഷ് പിടിയിലായതറിഞ്ഞ് റഫ്നാസും ശിഹാബുദ്ദീനും രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് ഇന്നലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പൊലീസ് ലിജീഷിനെ എംഡിഎംഎയുമായി പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിയില്‍ 21 പാക്കറ്റുകളിലാക്കി മറ്റ് വസ്തുക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ആർക്കുവേണ്ടിയാണ് ഇത് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.


