പാലക്കാട്‌ അഞ്ച്കോടി ചെലവിട്ട് നിർമ്മിച്ച തൂക്കുപാലം ;ഉദ്ഘാടനത്തിന് പിന്നാലെ പൊട്ടി വീണു

പാലക്കാട് :തൃപ്പാളൂരിൽ ഗായത്രിപ്പുഴക്ക് കുറുകെ നിർമ്മിച്ച തൂക്കുപാലം ഉദ്ഘാടനം ചെയ്ത ഉടൻ കൈവരികൾ പൊട്ടിവീണതോടെ ആശങ്കയും വിമർശനവും ഉയർന്നു. അഞ്ചുകോടി രൂപ ചെലവഴിച്ച് ഒരുക്കിയ പാലത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഭാഗമാണ് ഈ തൂക്കുപാലം. ഉദ്ഘാടന ചടങ്ങിനിടെ തന്നെ കൈവരി കേബിളുകൾ നിലത്തേക്ക് തെന്നി വീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കെ. ഡി. പ്രസന്നൻ എം.എൽ.എയുടെ നിർദേശപ്രകാരം ബജറ്റ് വിഹിതത്തിൽ നിന്നാണ് പദ്ധതി നടപ്പിലാക്കിയത്.

Advertisements

തൂക്കുപാലത്തോടൊപ്പം ഓപ്പൺ സ്റ്റേജ്, ടോയ്ലറ്റ് ബ്ലോക്ക്, പാർക്കിംഗ്, ലൈറ്റിംഗ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ തന്നെ കൈവരികളുടെ ഭാഗങ്ങൾ പൊട്ടിവീണത് തൊഴിലാളികളുടെ നിർമാണ ഗുണമേന്മയെക്കുറിച്ചുള്ള സംശയങ്ങൾക്കും കാരണമായി.നാട്ടുകാർ ഉടനെ സംഭവം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയിച്ചു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ വിഷയത്തിൽ ഉടൻ നടപടിയെടുക്കുമെന്നും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു നൽകി. പാലം പൊതുജനങ്ങൾക്ക് സുരക്ഷിതമായി തുറന്ന് നൽകുന്നത് അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles