തൃശ്ശൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാലുവയസുകാരന് ദാരുണാന്ത്യം…

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. വീടിനുള്ളിൽ കളിക്കുന്നതിനിടയിൽ ആണ് ഉമ്മ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വസംമുട്ടി മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി അബോധാവസ്‌ഥയിൽ ആവുകയായിരുന്നു.എന്താണ് സംഭവിച്ചെന്നറിയാതെ മാതാപിതാക്കൾ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ കുട്ടി മരിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് അറിയുന്നത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles