ആന്ധ്രയിൽ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പുഴയിൽ ചാടി ജീവനൊടുക്കി

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 62 കാരൻ പുഴയിൽ ചാടി ജീവനൊടുക്കി.ആന്ധ്രയിലെ കൊമതി ചെരുവു തടാകത്തിൻ സമീപമാണ് സംഭവം.കേസിലെ പ്രതിയായ ടഡിക നാരായണ റാവു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ട് പൊലീസിനോട് പറഞ്ഞതിനെ തുടർന്ന് പോലീസിൻറെ ശ്രദ്ധ മാറിയപ്പോൾ പുഴയിലേക്ക് ചാടുകയായിരുന്നു.ഇയാളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മരിച്ചിരുന്നു.പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം നിരവധി കേസുകളിലാണ് റാവുവിനെതിരെ കുറ്റം ചുമത്തിയിരുന്നത്.

Advertisements

രാഷ്ട്രീയ ബന്ധമുള്ളയാളാണെന്നാരോപണവും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രദേശവാസികളുടെ പ്രതിഷേധവും ബന്ധുക്കളുടെ ആവശ്യമനുസരിച്ചാണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. റാവു, സ്കൂളിൽ എത്തി പെൺകുട്ടിയുടെ മുത്തശ്ശനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു വരികയായിരുന്നു.വരുന്നതിനിടെ കുട്ടിയെ അടുത്തുള്ള കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തേക്ക് കൊണ്ടുപോയി.അവിടെ ഇയാൾ പെൺകുട്ടിയെ വിവസ്ത്രയാക്കുന്ന ദൃശ്യങ്ങൾ കണ്ടു മറ്റൊരാൾ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പിന്നീട് മാത്രമാണ് ഔദ്യോഗിക അറസ്റ്റായി രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ അശ്രദ്ധ കാരണമായതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു, പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണവും വൈദ്യസഹായവും ഉറപ്പാക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകി. 48 മണിക്കൂറിനുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നതും കമ്മീഷൻ ആവശ്യപ്പെട്ടു.

സംഭവത്തെ ആന്ധ്രാപ്രദേശ് മന്ത്രി, ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടിയുടെ നേതാവ് നാരാ ലോകേഷ് അപലപിച്ചു. മറുവശത്ത്, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും അതിജീവിതയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Hot Topics

Related Articles