കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കും;പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി രാഷ്ട്രപതി ദ്രൗപത്രി മുർമു ഉദ്ഘാടനം ചെയ്തു

കോട്ടയം: പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി ഉദ്ഘാടനം ചെയ്തു.ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് അറിവും വിജ്ഞാനവും പകരുന്ന സെന്റ് തോമസ് കോളേജിൻറെ സേവനം രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്നും പ്രബലമാണെന്നും, മുഴുവൻ പേരെയും സാക്ഷരരാക്കിയ കോട്ടയം അക്ഷരനഗരി മാത്രമല്ല, അറിവിന്റെ കേന്ദ്രവുമാണെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisements

പി.എൻ. പണിക്കരുടെ “വായിച്ചു മുന്നേറുക” എന്ന ഗ്രന്ഥശാല പ്രസ്ഥാനവും കോട്ടയത്തിന്റെ ബൗദ്ധിക പാരമ്പര്യം തെളിയിക്കുന്നതാണെന്ന് അവർ പറഞ്ഞു. “മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജീവിതം ഓരോ വിദ്യാർത്ഥിക്കും പ്രചോദനമാണ്. വളരെ എളിയ നിലവാരത്തിൽ നിന്ന് വളർന്നു രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ അദ്ദേഹത്തെ ഈ മണ്ണ് അഭിമാനത്തോടെ ഓർമ്മിക്കുന്നു,” രാഷ്ട്രപതി കൂട്ടിച്ചേർത്തു.പ്രശസ്ത വോളിബോൾ താരം ജിമ്മി ജോർജിനെ അനുസ്മരിച്ച രാഷ്ട്രപതി, കോളജിന്റെ സ്പോർട്‌സ്, അക്കാദമിക്, ശാസ്ത്ര മേഖലകളിലെ സംഭാവനയും പ്രത്യേകം പ്രശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവർണർ രാജേന്ദ്ര അർലേക്കർ ചടങ്ങിൽ പ്രസംഗിച്ച്, “വിദ്യാഭ്യാസരംഗത്ത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യയുടെ ചിന്തയാകുന്നു. കേരളം രാജ്യത്തിന് അഭിമാനമാണെന്ന്” പറഞ്ഞു.ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എ മാണി സി. കാപ്പൻ എന്നിവരും പങ്കെടുത്തു. കോളജിന്റെ ഉപഹാരം പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് സമ്മാനിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസും പങ്കാളിയായി.

Hot Topics

Related Articles