വൈക്കം എൻ എസ് എസ് യൂണിയൻ വിശേഷാൽ പൊതുയോഗം ചേർന്നു

വൈക്കം. എൻ എസ് എസ് വൈക്കം യൂണിയന്റെ വിശേഷാൽ പൊതുയോഗം വടക്കേ നട എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് പി.ജി.എം നായർ കാരിക്കോട് ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗം ഭാരാവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വൈക്കത്തു നടന്ന നായർ മഹാസമ്മേളനത്തിന്റെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു ചടങ്ങിൽ സെക്രട്ടറി അഖിൽ ആർ നായർ , പി.എൻ. രാധ കൃഷ്ണൻ ,,കെ അജിത്, വി.എൻ. ദിനേശ് കുമാർ, കെ എൻ . സജീവ്, എം.ആർ. അനിൽകുമാർ , ശ്രീനിവാസ് കോയ്ത്താനം ,പി. എസ്. വേണുഗോപാൽ, കെ.ജയലക്ഷ്മി, മീര മോഹൻദാസ് , എസ്. മുരുകേശ്, അനിൽകുമാർ ആര്യപ്പള്ളിൽ, ജി.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles