സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻ്റ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവും (സി എഫ് സി ഐ സി ഐ)തലയോലപ്പറമ്പ് പഞ്ചായത്തും ചേർന്ന് ലവ് പ്ലാസ്റ്റിക് ക്യാമ്പയിൻ നടത്തി : ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു

ഫോട്ടോ:സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻ്റ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവും (സി എഫ് സി ഐ സി ഐ)തലയോലപ്പറമ്പ് പഞ്ചായത്തും സംയുക്തമായി തലയോലപറമ്പിൽ സംഘടിപ്പിച്ച ലവ് പ്ലാസ്റ്റിക് ക്യാമ്പയിനിൽ മുൻവനിതാ കമ്മീഷൻ അംഗവും യു എൻ പീസ്കമ്മിറ്റി അംഗവുമായ ജെ.പ്രമീളാദേവി ക്ലാസ് നയിക്കുന്നു

Advertisements

തലയോലപ്പറമ്പ്:
വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണമെന്ന ആശയത്തെ മുൻനിർത്തി സെമിനാർ നടത്തി. സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻ്റ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവും (സി എഫ് സി ഐ സി ഐ),തലയോലപ്പറമ്പ് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലവ് പ്ലാസ്റ്റിക് ക്യാമ്പയിൻ തലയോലപ്പറമ്പ് വൈക്കംമുഹമ്മദ്ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിവിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. മുൻവനിതാ കമ്മീഷൻ അംഗവും ,യു എൻ പീസ്കമ്മിറ്റി അംഗവുമായ ഡോ.ജെ.പ്രമീളദേവി മുഖ്യാതിഥിയായിരുന്നു . പ്ലാസ്റ്റിക്കിനോട് സ്നേഹം കൂടി കത്തിക്കരുതെന്നും സമൂഹത്തെ ശുചീകരിക്കുന്ന ഹരിത കർമസേനാംഗങ്ങളോട് ആദരവ് പുലർത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡയറക്ടർ ഫിറോസ് യൂസഫ് ,മനേജർ എം.ജി.മനോജ്, പഞ്ചായത്തംഗങ്ങളായ ലിസമ്മജോസഫ്,
എം.ടി ജയമ്മ ,
അഞ്ജു എം ഉണ്ണികൃഷ്ണൻ
അനിൽ ചെള്ളാങ്കൽ,
വിജയമ്മ ബാബു, കെ.എ മഞ്ജുലത എന്നിവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും യോഗത്തിൽ ആദരിച്ചു.

Hot Topics

Related Articles