തൃശ്ശൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കമ്യൂണിസം കൊണ്ട് ആലപ്പുഴ തുലഞ്ഞുപോയി’ എന്ന പരാമർശത്തിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഫേസ്ബുക്കിൽ കുറിപ്പ് പ്രകനപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്.“ആലപ്പുഴയുടെ കാറ്റേറ്റാൽ ചിത്തഭ്രമം കുറച്ച് ഭേദമായേക്കും,” എന്നായിരുന്നു ശിവപ്രസാദിന്റെ പരിഹാസപ്രതികരണം. ബുദ്ധിയും ബോധവും ഉപേക്ഷിച്ച് ആർഎസ്എസിൽ ചേർന്നതാണ് സുരേഷ് ഗോപിയുടെ നിലപാട് എത്രമാത്രം തെറ്റായതെന്ന് തെളിയിക്കുന്നതായി ശിവപ്രസാദ് അഭിപ്രായപ്പെട്ടു.
“ആലപ്പുഴയുടെ സമര ചരിത്രത്തെ അപഹസിച്ച ഈ മന്ത്രി ഇവിടേക്ക് വന്ന് ആലപ്പുഴയുടെ മണ്ണും കാറ്റും ഏറ്റാൽ ധാരണയില്ലാത്ത ചിത്തഭ്രമം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴയിലെ കാറ്റിനും കടലിനും മണ്ണിനും വിണ്ണിനും തൊഴിലാളി വർഗ്ഗ പോരാട്ടത്തിന്റെ കഥ പറയാനുണ്ട്,” എന്നും അദ്ദേഹം കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശ്ശൂരിൽ എസ്ജി കോഫി ടൈംസ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. “ആലപ്പുഴയിലെ ആശുപത്രികൾ ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നില്ല. എയിംസ് ആലപ്പുഴക്കായി 2016-ൽ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ഈ ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമം,” എന്ന സുരേഷ് ഗോപിയുടെ വാക്കുകളാണ് വിവാദത്തിലേക്ക് വഴിതെളിച്ചത്.


