വാർത്തയിൽ എന്റെ ഫോട്ടോ ഉപയോഗിച്ചത് തെറ്റാണ്; ഇന്ത്യ ടുഡെയ്ക്കെതിരെ നിയമനടപടിയുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയിൽ തന്റെ ഫോട്ടോ തെറ്റായി ഉപയോഗിച്ചതിനെതിരെ നടൻ കൃഷ്ണകുമാർ ശക്തമായ പ്രതികരണവുമായി മുന്നോട്ട്. വിഷയത്തിൽ ഇന്ത്യ ടുഡെ ചാനലിനെതിരെ നിയമ നടപടി ആരംഭിച്ച്‌ മാനനഷ്ട നോട്ടീസ് അയച്ചതായാണ് നടൻ വ്യക്തമാക്കിയിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കൃഷ്ണകുമാർ സംഭവം വിശദീകരിച്ചത്. തമിഴ് സിനിമാ നടൻ കൃഷ്ണകുമാർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായെന്ന വാർത്ത ഇന്ത്യ ടുഡെ ഒക്ടോബർ 24ന് സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ അതിനിടെ ചാനൽ തെറ്റായി മലയാള നടൻ കൃഷ്ണകുമാറിന്റെ ഫോട്ടോ റിപ്പോർട്ടിനോടൊപ്പം പ്രദർശിപ്പിച്ചു.

Advertisements

തമിഴ് സിനിമാ ഇന്റസ്ട്രിയിലെ കൃഷ്ണകുമാർ എന്ന നടൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായെന്ന വാർത്തയിൽ എന്റെ ചിത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഇതിലൂടെ പൊതുജനങ്ങളിൽ ആശയക്കുഴപ്പവും എന്റെ കുടുംബത്തിന്റെയും എന്റെ പ്രതിച്ഛായയ്ക്കും ഗുരുതരമായ മങ്ങലും ഉണ്ടായി,” – എന്നാണ് കൃഷ്ണകുമാർ വീഡിയോയിലൂടെ വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ ടുഡെ ചാനലിന്റെ ഈ പ്രവൃത്തി തെറ്റിദ്ധാരണക്കും വ്യക്തിപരമായ നാശനഷ്ടത്തിനും കാരണമായതിനാൽ, താൻ മാനനഷ്ട നോട്ടീസ് അയച്ചതായി നടൻ പറഞ്ഞു. തുടർന്ന്, ചാനലിന്റെ ഗ്രീവൻസ് മാനേജർ പിഴവ് സമ്മതിച്ച് കൃഷ്ണകുമാറിന്റെ അഭിഭാഷകന് ഇമെയിൽ അയച്ചതായും അദ്ദേഹം വ്യക്തമാക്കി.ഈ സംഭവത്തിൽ നിന്ന് എല്ലാ മാധ്യമങ്ങളും പാഠമുള്‍ക്കൊണ്ട്, ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ കൂടുതൽ സൂക്ഷ്മത പാലിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു,” – എന്നും നടൻ പറഞ്ഞു.

ചാനലുകൾ ഇത്തരത്തിൽ പേര് സാമ്യം മാത്രം പരിഗണിച്ച് തെറ്റായ ഫോട്ടോകൾ ഉപയോഗിക്കുന്നതു മുൻപും സംഭവിച്ചിട്ടുള്ളതാണ്. കൃഷ്ണകുമാറിന്റെ നിയമനടപടി ഈ പ്രശ്നത്തിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്വം ചോദ്യം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമായത്.

Hot Topics

Related Articles