കോട്ടയം:കോട്ടയം നഗരസഭയിൽ അഴിമതിയും വികസനം ഇല്ലായ്മയുമാണ് നിലവിൽ നടക്കുന്നതെന്നും,കേന്ദ്രസർക്കാർ അമൃത് പദ്ധതിയിലൂടെ നഗരസഭയ്ക്ക് നൽകിയ 40 കോടിയിലധികം രൂപ ഇന്നും വേണ്ട വിധത്തിൽ ചിലവഴിക്കാത്തത് സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബി ജെ പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ജൽ ജീവൻ പദ്ധതിയിലൂടെ സാധാരണക്കാർക്ക് കുടിവെള്ളമെത്തിക്കുന്ന കാര്യത്തിൽ പോലും രാഷ്ട്രീയം കണ്ടെത്തിയ കോൺഗ്രസ് ഭരണത്തിനെതിരെ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ വിധിയെഴുതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








സാധാരണക്കാരായ പൊതുജനങ്ങൾക്ക് സ്വീകാര്യപ്രദമായ കേന്ദ്രസർക്കാർ പദ്ധതികൾ രാഷ്ട്രീയ വേർതിരിവിന്റെ പേരിൽ നടപ്പിലാക്കാൻ സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം നഗരസഭ 19-ാം വാർഡിലെ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കോട്ടയം നഗരസഭ രൂപീകരിച്ചതിനു ശേഷം നാളിതുവരെ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയും,സിപിഐഎം നേതൃത്വം നൽകുന്ന എൽഡിഎഫ് മുന്നണിയുമാണ്നഗരസഭ ഭരിച്ചിരുന്നത്.കഴിഞ്ഞ നാളുകളിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും എംഎൽഎമാരും എംപിമാരും ഉണ്ടായിരുന്നിട്ട് പോലും കോട്ടയം നഗരസഭയ്ക്ക് വേണ്ടത്ര പ്രാധാന്യം വികസനത്തിന്റെ കാര്യത്തിൽ നേടിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും,ആകെ ഉണ്ടായിരിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തി നഗരസഭയ്ക്ക് മുൻപിൽ പണിതിരിക്കുന്ന ആകാശപാതയുടെ സ്മാരകം മാത്രമാണ് നിലവിലുള്ളതെന്നും ലിജിൻലാൽ കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടിക്കണക്കിന് രൂപ മുതൽമുടക്കി കോടിമതയിൽ പണിത അറവുശാലയുടെയും പച്ചക്കറി മാർക്കറ്റിന്റെയും പ്രവർത്തനം ഇന്നും കാര്യക്ഷമമായി നടത്താൻ സാധിക്കാത്തതും,വേണ്ട രീതിയിൽ പണി തീർക്കാതെ മുറികൾ പച്ചക്കറി മാർക്കറ്റിന് തുറന്നു കൊടുക്കുകയും ചെയ്തത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കഴിവുകേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ഇന്ന് ബിജെപിയിൽ ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
വാർഡ് കൺവീനർ ജി വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ റീബാ വർക്കി,മേഖല ഉപാധ്യക്ഷൻ ടി എൻ ഹരികുമാർ,
മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ്,ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡൻറ് അജയ് കൊണ്ടോടി,പ്രൊഫസർ വർക്കി മാത്യു,മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.


